ആലപ്പുഴ: വിദ്യാഭ്യാസത്തിലുടെ ലഭിക്കുന്ന ധനവും ഊർജ്ജവും സാമുഹിക നന്മക്കും സേവന പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കണണെന്ന് മുൻ മന്ത്രി ജി സുധാകരൻ പറഞ്ഞു. പരസ്പര സഹായനിധിയുടെ 35-ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ വിദ്യാഭ്യാസ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരസ്പര സഹായ നിധി ഏർപ്പെടുത്തിയ 2022 ലെ സാമുഹ്യ സേവാ പുരസ്ക്കാരം ആയുർവേദ ഡോ. കെ എസ് വിഷ്ണു നമ്പൂതിരിക്ക് സുധാകരൻ നൽകി ആദരിച്ചു.
അനുമോദന സമ്മേളനത്തിൽ പരസ്പര സഹായനിധി പ്രസിഡന്റ് പി ജ്യോതിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എച്ച് ഡി രാജേഷ് സ്വാഗതം പറഞ്ഞു. സ്കുൾ‑കോളേജ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും പഠനോപകരണങ്ങളും നൽകി. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനീത വിഷ്ണു, കൗൺസിലർമാരായ ഡി പി മധു, മോനിഷാ ശ്യാം, ഡോ. പി ഡി കോശി എന്നിവർ സംസാരിച്ചു. ഖജാൻജി ഇ ഷാജഹാൻ നന്ദി പറഞ്ഞു.