Site iconSite icon Janayugom Online

റോഡിന്റെ പേര് മാറ്റി ; ബാബർ റോഡ് അയോധ്യ മാര്‍ഗ് ആക്കി ഹിന്ദുസേന

ഡല്‍ഹിയില്‍ റോഡിന്റെ പേര് മാറ്റി ഹിന്ദുസേന. ഡല്‍ഹിയിലെ ബാബര്‍ റോഡിന്റെ ബോർഡിലാണ് അയോധ്യ മാര്‍ഗ് എന്നാണ് പതിപ്പിച്ചത്. രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് ബാബര്‍ റോഡിന്റെ പേര് മാറ്റണമെന്ന് ഹിന്ദുസേന ആവശ്യപ്പെട്ടത്. അതേസമയം, അയോധ്യ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്ന ജനുവരി 22ന് പൊതുമേഖലാ ബാങ്കുകള്‍ക്കും ഓഹരി വിപണികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 

പിന്നാലെയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടക്കം അവധി പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശ്, ഗോവ, ഹരിയാണ, മധ്യപ്രദേശ്, അസം, ഒഡീഷ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ത്രിപുര, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ 11 സംസ്ഥാനങ്ങളിലാണ് 22ന് അവധി പ്രഖ്യാപിച്ചത്. അന്നേ ദിവസം മദ്യശാലകളും അടച്ചിടും. അതേസമയം കനത്ത സുരക്ഷാവലയത്തിലാണ് അയോധ്യ. 

അതേസമയം നിര്‍മ്മാണം പാതിവഴിയിലായി നില്‍ക്കുന്ന അയോധ്യാ ക്ഷേത്രത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ ഇപ്പോഴും വിലക്കുണ്ട്. ക്ഷേത്രത്തിന്റെ താഴത്തെ നില മാത്രമാണ് പൂര്‍ത്തിയായത്. മറ്റ് രണ്ട് നിലകളുടെ നിര്‍മാണം തുടങ്ങിയിട്ടില്ല. ഡിസംബറോടെ പണി പൂര്‍ത്തിയാകൂ എന്ന് നിര്‍മാണസമിതി അധ്യക്ഷന്‍ നൃപേന്ദ്ര മിശ്ര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Eng­lish Summary;The name of the road has been changed; Hin­du Sena con­vert­ed Babar Road to Ayo­d­hya Marg

You may also like this video

Exit mobile version