Site iconSite icon Janayugom Online

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇന്ത്യയുടെ ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ രാജിവെച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. 2025 ജൂലൈ 22‑ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനം S.O.3354(E) പ്രകാരമാണ് രാജി വിവരം സ്ഥിരീകരിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരം, ഉപരാഷ്ട്രപതിയുടെ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനാണ്. 1952 ലെ ‘Pres­i­den­tial and Vice-Pres­i­den­tial Elec­tions Act’ പ്രകാരവും, അതിന്റെ കീഴിൽ രൂപപ്പെടുത്തിയിട്ടുള്ള 1974 ലെ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ അനുസരിച്ചുമാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടത്തുന്നത്. 2025 ലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനകം ആരംഭിച്ചതായി അറിയിച്ചു. എല്ലാ ഒരുക്കങ്ങളും പൂർത്തിയായ ശേഷം തിരഞ്ഞെടുപ്പ് ഷെഡ്യൂൾ ഉടൻ പ്രഖ്യാപിക്കും.

പ്രധാന തയ്യാറെടുപ്പുകളിൽ ഉൾപ്പെടുന്നത്:

രാജ്യസഭയിലെയും ലോക്‌സഭയിലെയും തിരഞ്ഞെടുക്കപ്പെട്ടതും നാമനിർദ്ദേശം ചെയ്യപ്പെട്ടതുമായ അംഗങ്ങൾ ഉൾപ്പെടുന്ന ഇലക്ടറൽ കോളേജ് തയ്യാറാക്കൽ.

റിട്ടേണിംഗ് ഓഫീസറും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരും ഉൾപ്പെടുന്ന അന്തിമ പട്ടിക തയ്യാറാക്കൽ.

മുമ്പ് നടന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള പശ്ചാത്തല വിവരങ്ങളുടെ ശേഖരണവും പ്രചാരണവും.

Exit mobile version