Site icon Janayugom Online

ദേശീയ ത്രോ ബോൾ താരത്തിന് സ്വീകരണം നൽകി

ഉത്തർപ്രദേശ് ഗോരഖ്പൂരിൽ നടന്ന ദേശീയ ജൂനിയർ ത്രോബോൾ മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ആദ്യമായി രണ്ടാം സ്ഥാനം നേടിയ കേരളാ ടീം അംഗം ഫ്രഡി ഡി ജൂലിയസിന് മാവേലിക്കരയിൽ ഹൃദ്യമായ സ്വീകരണം നൽകി.

5-ാം തവണയാണ് ഫ്രഡി കേരളത്തിനു വേണ്ടി ദേശീയ മത്സരത്തിൽ പങ്കെടുക്കുന്നത്. ഉളുന്തി തോപ്പിൽ ജോൺ ജെ ഡയ്സന്റെയും മാർഗരറ്റ് സേവ്യറുമാണ് മാതാപിതാക്കൾ. ത്രോബോൾ അസോസിയേഷനു വേണ്ടി ജില്ലാ പ്രസിഡന്റും മുൻ എംഎൽഎയുമായ ആർ രാജേഷ് സ്വീകരിച്ചു.

മുനിസിപ്പാലിറ്റിക്കു വേണ്ടി വൈസ് ചെയർപേഴ്സൻ ലളിത രവീന്ദ്രനും സ്വീകരണത്തിന് നേതൃത്വം നൽകി. സ്റ്റാന്റിങ്ങ് കമ്മറ്റി അംഗങ്ങളായ അനിവർഗീസ്, എസ് രാജേഷ്, സജീവ് പ്രായിക്കര, കൗൺസിലർ മനസ് രാജപ്പൻ, സ്പോർട്ട് കൗൺസിൽ അംഗം ഡേവിഡ് ജോസഫ്, ത്രോബോൾ അസോസിയേഷൻ ട്രഷറർ നവീൻ മാത്യു ഡേവിസ്, സെക്രട്ടറി യദുകൃഷ്ണൻ, കമ്മറ്റി അംഗം സുധീപ് ജോൺ, ദേശീയ താരങ്ങളായ അഭിരാം, സേവ്യർ, ജോൺ ഉളുന്തി, അമ്പിളി, അഖിൽ, എബി എന്നിവരും ഹാരമണിയിച്ച് സ്വീകരിച്ചു.

Exit mobile version