Site iconSite icon Janayugom Online

ശമ്പളം നൽകുന്നത് കേന്ദ്രഫണ്ട് ഉപയോഗിച്ചെന്ന മണ്ടത്തരം വിളമ്പി എന്‍ഡിഎ സ്ഥാനാര്‍ത്ഥി; പരിഹസിച്ച് ജീവനക്കാര്‍

കേരളത്തില്‍ ശമ്പളം നൽകുന്നത് കേന്ദ്രഫണ്ട് ഉപയോഗിച്ചാണ് എന്ന മണ്ടത്തരം വിളമ്പി തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖർ. സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൃത്യസമയത്ത് തന്നെ വിതരണം ചെയ്യുന്നു എന്ന് ഉറപ്പാക്കി മാത്രമെ സംസ്ഥാനത്തിന് ഫണ്ട് അനുവദിക്കാവൂ എന്നും അനുവദിക്കുന്നതിന് ഇത്തരം വ്യവസ്ഥകൾ വയ്ക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇതിനെ പരിഹസിച്ചും അദ്ദേഹത്തിന്റെ ആവശ്യത്തിനെതിരെയും ജീവനക്കാര്‍ രംഗത്തെത്തി. കേരളത്തിൽ കഴിഞ്ഞ എട്ട് വർഷത്തിനിടെ ഒരിക്കൽ പോലും ശമ്പളം മുടങ്ങിയിട്ടില്ല. മാത്രമല്ല, അദ്ദേഹത്തിന്റെ ആവശ്യം കേരളത്തെ തക്‍ര്‍ക്കാനുദ്ദേശിച്ചുള്ളതാണെന്നും ജീവനക്കാര്‍ പറയുന്നു.

‘കേരളത്തിന് ഫണ്ട് അനുവദിക്കുമ്പോൾ വ്യവസ്ഥ വയ്ക്കണം’ എന്നാണ് അദ്ദേഹം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രധനമന്ത്രിക്ക് കത്തയച്ചതായി വാർത്താക്കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു.
കേരളത്തിൽ സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൃത്യസമയത്ത് തന്നെ വിതരണം ചെയ്യുന്നുണ്ട്. ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിനെതിരെ സമരങ്ങള്‍ നടക്കുന്നതത്രയും ബിജെപി ഭരിക്കുന്ന യുപി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ്. ഇക്കാര്യങ്ങള്‍ മറച്ചുപിടിച്ചാണ് കേരളത്തില്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നുവെന്നും കേന്ദ്രമാണ് ശമ്പള ഫണ്ട് നല്‍കുന്നതെന്നുമുള്ള വ്യാജപ്രചാരണം. 

Eng­lish Sum­ma­ry: The NDA can­di­date gave the stu­pid claim that the salary was paid using cen­tral funds; The mock­ing staff

You may also like this video

Exit mobile version