Site iconSite icon Janayugom Online

മതേതര ഇന്ത്യയെ വീണ്ടെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: നവയുഗം

ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങൾ പരസ്പരം വെറുക്കുന്ന സാഹചര്യം സൃഷ്ടിക്കാൻ ശ്രമിയ്ക്കുന്ന പ്രത്യയശാസ്ത്രങ്ങളെ പരാജയപ്പെടുത്തി, എല്ലാവരും ഒരുമയോടെ വസിയ്ക്കുന്ന മതേതരഇന്ത്യയെ വീണ്ടെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി കൺട്രോൾ കമ്മീഷൻ അധ്യക്ഷൻ ഉണ്ണിപൂച്ചെടിയൽ പറഞ്ഞു. നവയുഗം റാക്ക ഈസ്റ്റ് യൂണിറ്റ് സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

 

രവി ആന്ത്രോട് (പ്രസിഡന്റ്)   ജിതേഷ് എം.സി (സെക്രട്ടറി)

റാക്ക ഈസ്റ്റ് യൂണിറ്റ് സമ്മേളനത്തിന് കോശി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ബിജു വർക്കി സംഘടന പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് പ്രവർത്തക റിപ്പോർട്ടിന് മേൽ ചർച്ച നടന്നു. നവയുഗം കോബാർ മേഖല സെക്രട്ടറി അരുൺ ചാത്തന്നൂർ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംഘടനവിശദീകരണം നടത്തി. സമ്മേളനത്തിന് ജീതേഷ് സ്വാഗതവും, രവി നന്ദിയും പറഞ്ഞു. റാക്ക യൂണിറ്റ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി രവി ആന്ത്രോട് (പ്രസിഡന്റ്), സിജു മാത്യു (വൈസ് പ്രസിഡന്റ്), ജിതേഷ് എം.സി (സെക്രട്ടറി), ഷൈജു തോമസ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു. ഒപ്പം പതിമൂന്നംഗ യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു.

Eng­lish Sum­ma­ry: The need of the era is to reclaim sec­u­lar India

You may like this video also

Exit mobile version