Site icon Janayugom Online

നീറ്റ് പരീക്ഷ ഫലം സെപ്റ്റംബര്‍ ഏഴിന് പ്രഖ്യാപിക്കും

നീറ്റ് യുജി റിസല്‍ട്ട് സെപ്റ്റംബര്‍ ഏഴിന് പ്രഖ്യാപിക്കും. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് വിവരം അറിയിച്ചത്. താത്ക്കാലിക ഉത്തര സൂചിക, റെസ്പോൺസ് ഷീറ്റ് എന്നിവ ആ​ഗസ്റ്റ് 30 ന് പുറത്തിറക്കുമെന്നു എൻടിഎ അറിയിച്ചു. ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ neet.nta.nic.in. ൽ നിന്ന് റിസൾട്ട് ഡൗൺലോഡ് ചെയ്യാം. ഔദ്യോ​ഗിക വെബ്സൈറ്റിലെ ഹോം പേജിൽ NEET 2022 Answer Key എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ലോ​ഗിൻ വിശദാംശങ്ങൾ നൽകണം. പിന്നാലെ നീറ്റ് യുജി 2022 ഉത്തരസൂചിക സ്ക്രീനിൽ കാണാം.
18 ലക്ഷത്തിലധികം വിദ്യാർഥികളാണ് നീറ്റ് യുജി പരീക്ഷ എഴുതിയത്. ഉത്തരസൂചികയ്‌ക്കൊപ്പം ഉദ്യോഗാർത്ഥികളുടെ ഒഎംആർ റെസ്പോൺസ് ഷീറ്റുകളും നൽകും. neet.nta.nic.in, ntaresults.nic.in, nta.ac.in. എന്നീ വെബ്സൈറ്റുകൾ ഉത്തര സൂചികക്കായി പരിശോധിക്കാം. 

Eng­lish Summary:The NEET exam result will be announced on Sep­tem­ber 7

You may also like this video

Exit mobile version