നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ മേഖലകമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. നവയുഗം അൽഹസ്സ മേഖല സമ്മേളനത്തില് നിന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തേഴംഗ മേഖല കമ്മിറ്റിയുടെ പ്രഥമ യോഗം, സുനിൽ വലിയാട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു, പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
നവയുഗം അൽഹസ്സ മേഖല കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ ഇവരാണ്.
രക്ഷാധികാരി — സുശീൽ കുമാർ.
പ്രസിഡൻ്റ് — സുനിൽ വലിയാട്ടിൽ
വൈസ് പ്രസിഡൻ്റുമാർ — നിസാർ പത്തനാപുരം, ഷിബു താഹിർ
സെക്രട്ടറി — ഉണ്ണി മാധവം.
ജോയിന്റ് സെക്രട്ടറിമാർ — വേലൂരാജൻ, ബക്കർ.
ഖജാൻജി — ജലീൽ കല്ലമ്പലം
ജീവകാരുണ്യവിഭാഗം കൺവീനർ — സിയാദ് പള്ളിമുക്ക്.
സന്തോഷ് വലിയാട്ടിൽ, പ്രേമരാജൻ പടിയ്ക്കൽ, ഷിനോജ്, സുന്ദരേശൻ, അൻവർ, ഹനീഫ, മുരളി പലേരി, സുരേഷ് മടവൂർ, നിസാർ പത്തനാപുരം, മുഹമ്മദ് റാഫി, വിജയൻ, അനീഷ് ചന്ദ്രൻ, ഷജിൽ കുമാർ, അനിൽ, സുബ്രമണിയൻ, ഷിഹാബ് കാരാട്ട്, സജീവ്, സുനിൽദാസ്, നാസർ കൊല്ലം എന്നിവരാണ് മറ്റു മേഖലകമ്മിറ്റി അംഗങ്ങൾ

