ലെബനന്‍ സ്വദേശിയായ നവാഫ് സലാമിനെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ഐസിജെ) പ്രസിഡന്റായി തെരഞ്ഞെടുത്തു. വരുന്ന മൂന്നു വര്‍ഷത്തേക്കാണ് നവാസ് സലാം പ്രസിഡന്റായി സേവനം അനുഷ്ഠിക്കുക .
ഐസിജെ പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ ആയിരുന്നു ഇക്കാര്യം അറിയിച്ചത്. ജഡ്ജി നവാഫ് സലാം 2018 ഫെബ്രുവരി ആറ് മുതല്‍ ഐസിജെ അംഗമാണ്. ജഡ്ജിയായി ചുമതലയേൽക്കുന്നതിനു മുമ്പായി 2007 ജൂലൈ മുതല്‍ 2018 ഡിസംബര്‍ വരെ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയിലെ ലെബന്റെ അംബാസഡറും സ്ഥിരം പ്രതിനിധിയുമായിരുന്നു നവാഫ് സലാം. ഇസ്രയേല്‍ വിരുദ്ധ പ്രസ്താവനകള്‍ നടത്തിയ ചരിത്രമാണ് സലാമിനുള്ളത് .
ഗാസയില്‍ ഐഡിയ വംശ നടത്തുന്നുവെന്ന് അവകാശപ്പെടുന്ന ഇസ്രയേലിനെതിരെ ദക്ഷിണാഫ്രിക്ക ആരംഭിച്ച കേസിന്റെ അധ്യക്ഷന്‍ ആവുകയും ചെയ്യും,ഐസി ജെയുടെ പത്രകുറിപ്പിൽ പറയുന്നു. നേരത്തെ തന്നെ ഇസ്രയേല്‍ വിരുദ്ധ പ്രസ്താവനകള്‍ നവാസ് സലാം നടത്തിയിരുന്നു.പലസ്തീന്‍ ജനതക്കെതിരെയുള്ള ഇസ്രയേലിന്റെ അധിനിവേശം അവസാനിപ്പിക്കണമെന്ന് നവാഫ് സലാം നേരത്തെ ആവശ്യപ്പെട്ടിരുന്നു. 2015ല്‍ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് സലാം പറഞ്ഞിരുന്നു.
അതേ വര്‍ഷം തന്നെ നവാഫ് സ്വാതന്ത്ര്യ ദിനത്തില്‍ ജൂത രാഷ്ട്രത്തിനെതിരെ അസന്തുഷ്ടമായ ജന്മദിനം ആശംസിക്കുകയും 48 വര്‍ഷത്തെ അവരുടെ അധിനിവേശം ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു.പുതിയ ജഡ്ജിയായി ചുമതലയേറ്റതിനെക്കുറിച്ച് നവാഫ് സലാം തന്റെ എക്‌സ് അക്കൗണ്ടിലൂടെ പ്രതികരിക്കുകയും ചെയ്തു.അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രസിഡന്റായി എന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അന്താരാഷ്ട്ര നീതി കൈവരിക്കുന്നതും അന്താരാഷ്ട്ര നിയമം ഉയര്‍ത്തിപ്പിടിക്കുന്നതും എന്റെ വലിയ ഉത്തരവാദിത്തമാണ്, നവാഫ് സലാം പറഞ്ഞു.
English Summary:
The new head of the International Court of Justice is a pro-Palestinian judge
You may also like this video: