അങ്കണവാടിയില്‍ ലഭ്യമായ സാധനങ്ങള്‍ ഉപയോഗിച്ചാമ് പുതിയ മെനു തയ്യാറാക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്. കൂട്ടായ പ്രവര്‍ത്തനമാണിത്, ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നും ദൗത്യത്തില്‍ തദ്ദേശസ്ഥാപനങ്ങളെയും പങ്കാളിയാക്കുമെന്നും മന്ത്രി പറഞ്ഞു.
പോഷക ഗുണമുള്ള ആഹാരം വിതരണം ചെയ്യുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഈ അവസരത്തിൽ ശങ്കുവിനെയാണ് ഓർക്കുന്നത്. അതിലൂടെയാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്. ഇത് പല വിമർശനങ്ങൾക്കുള്ള ഉത്തരം കൂടിയാണിതെന്നും മന്ത്രി വ്യക്തമാക്കി. അങ്കണവാടി കുട്ടികൾക്ക് പോഷക ആഹാരം ലഭ്യമാകുന്നതിന് വേണ്ടിയാണ് ഏകീകൃത മെനു പ്രഖ്യാപിച്ചത്.

