Site iconSite icon Janayugom Online

കോൺഗ്രസിന്റെ പുതിയ പ്രസിഡന്റിനെ ഒക്ടോബർ 17ന് തെരഞ്ഞെടുക്കം

കോൺഗ്രസിന്റെ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള സംഘടനാ തെരഞ്ഞെടുപ്പ് ഒക്ടോബർ 17ന് നടക്കും. സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തക സമിതി യോഗമാണ് തീയതിക്ക് അംഗീകാരം നൽകിയത്. വോട്ടെണ്ണൽ 19ന് നടത്തും. സെപ്റ്റംബർ 24 മുതൽ 30 വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. സ്ഥാനാർത്ഥി പട്ടിക ഒക്ടോബർ എട്ടിന് പ്രസിദ്ധീകരിക്കും. അന്ന് മുതൽ ഒക്ടോബർ 16 വരെ പ്രചാരണം നടത്താം.

മത്സരിക്കാൻ ആഗ്രഹിക്കുന്ന എല്ലാ സ്ഥാനാർത്ഥികൾക്കും പിസിസികൾക്കും വോട്ടര്‍ പട്ടിക ലഭ്യമാക്കുമെന്ന് മധുസൂദന്‍ മിസ്ത്രി പറഞ്ഞു. 9,000ത്തിലധികം പ്രതിനിധികൾ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമെന്നും എല്ലാ പട്ടികകളും പബ്ലിക് റിലേഷൻസ് ഓഫീസർമാരും അസിസ്റ്റന്റ് പബ്ലിക് റിലേഷൻസ് ഓഫീസർമാരും പരിശോധിച്ച് ഒപ്പിട്ടിട്ടുണ്ടെന്നും മിസ്ത്രി പറഞ്ഞു. യോഗം പതിനഞ്ച് മിനിറ്റ് മാത്രമാണുണ്ടായത്. സോണിയയും രാഹുലും പ്രിയങ്കയും യോഗത്തിൽ ഓൺലൈനായി പങ്കെടുത്തു.

Eng­lish Sum­ma­ry: The new pres­i­dent of the Con­gress will be elect­ed on Octo­ber 17
You may also like this video

Exit mobile version