Site icon Janayugom Online

തലശ്ശേരി ജനറൽ ആശുപത്രിയിൽ നവജാത ശിശു മരിച്ചു

തലശേരി ജനറല്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ചു. മട്ടന്നൂര്‍ ഉരുവച്ചാല്‍ സ്വദേശി ബിജീഷിന്റെയും അശ്വതിയുടെയും കുഞ്ഞാണ് മരിച്ചത്. ഡോക്ടറുമാരുടെ അനാസ്ഥ മൂലമാണ് കുഞ്ഞ് മരിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ചുവെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

ഡോക്ടർമാർ പറഞ്ഞ ഡേറ്റിന് മുമ്പ് തന്നെ യുവതിക്ക് വേദന അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിലെത്തിച്ചത്. പ്രത്യേക ശ്രദ്ധ വേണമെന്ന് ഡോക്ടർമാരോട് ആവശ്യപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ല. പിന്നീടാണ് കു‍ഞ്ഞ് മരിച്ച കാര്യം അറിയിക്കുന്നതെന്നും യുവതിയുടെ ഭർത്താവ് ബിജീഷ് പറയുന്നു.

മരണം സ്ഥിരീകരിച്ചതിന് ശേഷവും കുഞ്ഞിന്റ മൃതദേഹം ബന്ധുക്കളെ കാട്ടാൻ ആശുപത്രി അധികൃതർ തയ്യാറായിരുന്നില്ല. ബന്ധുക്കൾ ബഹളം വച്ചതിന് ശേഷമാണ് കു‍ഞ്ഞിന്റെ മൃതദേഹം കാട്ടാൻ തയ്യാറായതെന്നും പറയുന്നു.

Eng­lish Summary:The new­born baby died
You may also like this video

Exit mobile version