Site iconSite icon Janayugom Online

നഴ്സിന്റെ കെെയില്‍ നിന്നു വീണ് നവജാതശിശു മരിച്ചു

babybaby

ഉത്തര്‍പ്രദേശില്‍ നവജാത ശിശു ആശുപത്രിയിലെ നഴ്സിന്റെ കെെയില്‍ നിന്നു വീണു മരിച്ചു. മല്‍ഹൗറിലാണ് സംഭവം. നഴ്സിനും ആശുപത്രിക്കുമെതിരെ പൊലീസ് കേസെടുത്തു. ഇക്കഴിഞ്ഞ പത്തൊൻപതിനാണ് സംഭവമെങ്കിലും പുറത്ത് അറിഞ്ഞിരുന്നില്ല.

പ്രസവത്തിന് പിന്നാലെ നഴ്സ് ടവ്വലിൽ പൊതിയാതെ കുഞ്ഞിനെ എടുക്കുകയും കുഞ്ഞ് കയ്യിൽ നിന്നും വഴുതി നിലത്തേക്ക് വീഴുകയുമായിരുന്നു. കുഞ്ഞിന്റെ മാതാവിന്റെ നിലവിളികേട്ട് വീട്ടുകാർ പ്രസവമുറിക്ക് അകത്തേക്ക് കടന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ആശുപത്രി അധികൃതർ തടയാൻ ശ്രമിച്ചെങ്കിലും വീട്ടുകാർ അകത്തേക്ക് കടക്കുകയായിരുന്നു. ജനിച്ചപ്പോൾ ആരോഗ്യവാനായിരുന്നെന്നും നഴ്‌സ് ഒരു കൈകൊണ്ട് എടുത്തതിന് പിന്നാലെ കുഞ്ഞ് നിലത്തേക്ക് വീഴുകയായിരുന്നെന്നും മാതാവ് വെളിപ്പെടുത്തി.

അതേസമയം, കുഞ്ഞ് ജനിക്കുമ്പോൾ തന്നെ മരണപ്പെട്ട നിലയിലായിരുന്നെന്ന് ആശുപത്രി അധികൃതർ വരുത്തിത്തീർക്കാൻ ശ്രമിച്ചതായി കുടുംബം ആരോപിച്ചു. ഇത് സംബന്ധിച്ച് അവർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റതായി കണ്ടെത്തിയിരുന്നു.

Eng­lish Sum­ma­ry:  The new­born fell from the nurse’s hand and died

You may like this video also

Exit mobile version