സിഎംആര്‍എല്ലിന് സേവനം നല്‍കാതെ പണം വാങ്ങിയെന്ന വീണയുടെ മൊഴി എന്ന പേരില്‍ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സേവനം നല്‍കാതെ പണം വാങ്ങിയെന്ന് മൊഴി നല്‍കിയിട്ടില്ലെന്നാണ് മൊഴി നല്‍കിയ ആളുമായി സംസാരിച്ചപ്പോള്‍ മനസിലായതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
അസത്യമായ വാർത്തയാണ് കൊടുത്തത്. അത്തരമൊരു മൊഴി നൽകിയിട്ടില്ല. ഏതെങ്കിലും രാഷ്ട്രീയ പാർടിയുടെ ഓഫീസിൽ നിന്ന് ഏഴുതി കൊടുക്കുന്നത് അതേ പോലെ വാർത്താക്കുന്ന സ്ഥിതി വന്നാൽ പ്രത്യേകിച്ച് മറുപടി പറയാനില്ല. വാർത്ത നൽകുന്നവർക്ക് എന്തും നൽകാമല്ലോ. മറ്റുകാര്യങ്ങളെല്ലാം കോടതിയിലുളള കാര്യമാണ്. മറ്റു വിഷയങ്ങളിൽ പ്രതികരിക്കുന്നില്ല മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി റിയാസ് പറഞ്ഞു.

