Site iconSite icon Janayugom Online

അടുത്ത അധ്യയനവർഷം ജൂൺ ഒന്നിന് ആരംഭിക്കും

സംസ്ഥാനത്ത് അടുത്ത അധ്യയനവർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കുമെന്നും പ്രവേശനോത്സവത്തോടെ സ്കൂളുകൾ തുറക്കുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വന്‍ തുക ഫീസ് വാങ്ങി അഡ്മിഷൻ നൽകുന്ന സ്കൂളുകള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. ടി സി കിട്ടാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിയുടെയും പഠനം മുടങ്ങില്ല. സ്കൂളുകളുടെ സമഗ്ര വികസനമാണ് ലക്ഷ്യം. ഇതിനായി അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. സ്കൂള്‍ തുറക്കുന്നതിന് മുമ്പ് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

അംഗീകാരം ഇല്ലാത്ത സ്കൂളുകളുടെ കണക്കെടുക്കും. സ്കൂള്‍ പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ ചട്ടങ്ങളില്‍ പറയുന്നില്ല.

കെഇആറിന് വിരുദ്ധമായ നിലപാടുകള്‍ക്കെതിരെ നടപടിയുണ്ടാകും. അമിതഫീസ് ഈടാക്കുന്നതും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നതുമായ സ്കൂളുകളെ കണ്ടെത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry: The next aca­d­e­m­ic year will begin on June 1

You may like this video also

Exit mobile version