Site iconSite icon Janayugom Online

സാഹിത്യ നൊബേൽ പുരസ്കാരം ദക്ഷിണ കൊറിയൻ എഴുത്തുകാരിക്ക്

നോബല്‍ പുരസ്കാരം ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിന്.നൊബേൽ കമ്മിറ്റിയുടെ സ്ഥിരം സെക്രട്ടറി മാറ്റ്സ് മാം ആണ് പുരസ്കാരം പ്രഖ്യാപിച്ചത്. ചരിത്രപരമായ ട്രോമയും മനുഷ്യപ്രകൃതിയുടെ ദൗര്‍ബല്യവും പ്രതിഫലിക്കുന്ന സാഹിത്യസംഭാവനക്കാണ് പുരസ്‌കാരമെന്ന് സ്വീഡിഷ് അക്കാദമി പെര്‍മനന്റ് സെക്രട്ടറി മാറ്റ്‌സ് മാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടുന്ന ആദ്യ ദക്ഷിണ കൊറിയക്കാരിയായി ഹാന്‍ മാറും. ദശലക്ഷം അമേരിക്കന്‍ ഡോളറും പ്രശസ്തി പത്രവുമാണ് സമ്മാന ജേതാവിന് ലഭിക്കുക 

ഹാനിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട പുസ്തകമായ, 2007ല്‍ പ്രസിദ്ധീകരിച്ച ‘ദ വെജിറ്റേറിയനു’ ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസും ലഭിച്ചിരുന്നു. മാംസാഹാരം കഴിക്കുന്നത് നിര്‍ത്തിയ ഒരു വീട്ടമ്മ ജീവിക്കാന്‍ സൂര്യപ്രകാശം മാത്രം മതിയെന്നു വാദിച്ചു പട്ടിണി കിടക്കുന്നതാണ് ഈ നോവലിന്റെ പ്രമേയം. കവിത പോലെ അതി മനോഹരമായ ഗദ്യസാഹിത്യമെന്നാണ് ഹാൻ കാങ്ങിന്റെ എഴുത്തിനെ സ്വീഡിഷ് അക്കാഡമി വിശേഷിപ്പിച്ചത്.

ചരിത്രപരമായ വേദനകൾക്ക് നേർക്ക് നേർ നിന്നു കൊണ്ടും അതീവലോലമായ മനുഷ്യ ജീവിതത്തെ വെളിപ്പെടുത്തിക്കൊണ്ടുമുള്ള എഴുത്താണ് ഹാനിന്‍റേതെന്നും കമ്മിറ്റി പരാമർശ‍ിച്ചു. സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം വെള്ളിയാഴ്ച പ്രഖ്യാപിക്കും.

Exit mobile version