Site iconSite icon Janayugom Online

ആഫ്രിക്കയിലെ കോവിഡ് കേസുകൾ 11.59 ദശലക്ഷം കടന്നു

ആഫ്രിക്കയിൽ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം ഒരു കോടി 11 ലക്ഷം പിന്നിട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം വരെ 11,596,707 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആഫ്രിക്ക സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (ആഫ്രിക്ക സിഡിസി) അറിയിച്ചു.

ദക്ഷിണാഫ്രിക്ക, മൊറോക്കോ, ടുണീഷ്യ, ലിബിയ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ. മരണസംഖ്യ 252,892 ആണെന്നും, ഇതുവരെ 10, 918,957 പേർ രോഗ മുക്തി നേടിയെന്നും ആഫ്രിക്കൻ യൂണിയന്റെ (എയു) സ്പെഷ്യലൈസ്ഡ് ഹെൽത്ത് കെയർ ഏജൻസി വ്യക്തമാക്കി.

ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്കയിലാണ് (3,921,633). മൊറോക്കോയിൽ 1,166,530 കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. മധ്യ ആഫ്രിക്കയിലാണ് ഏറ്റവും കുറവ് രോഗികൾ.

Eng­lish summary;The num­ber of covid cas­es in Africa has crossed 11.59 million

You may also like this video;

Exit mobile version