ഗുജറാത്തിലെ സൂറത്തിൽ സോഷ്യൽ മീഡിയയിൽ തന്റെ ഫോളോവേഴ്‌സിന്റെ എണ്ണം വർധിക്കാത്തതിൽ മനംനൊന്താണ് ഇരുപത്തൊന്നുകാരനായ വ്‌ളോഗർ ജീവനൊടുക്കി. കൂടുതൽ ഫോളോവേഴ്‌സിനെ ലഭിക്കാത്തതിനാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മകൻ വിഷാദത്തിലായിരുന്നുവെന്ന് ഓട്ടോറിക്ഷ പിതാവ് പൊലീസിനോട് പറഞ്ഞു. 7000-ലധികം ഫോളോവേഴ്‌സ് ഇയാൾക്കുണ്ടായിരുന്നു. വീടിന് സമീപത്തെ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് ആത്മഹത്യാ ശ്രമം നടത്തിയ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
ഫോളോവേഴ്‌സിന്റെ എണ്ണം കൂടുന്നില്ല; ഇരുപത്തൊന്നുകാരനായ വ്‌ളോഗർ ആത്മഹത്യ ചെയ്തു
