Site iconSite icon Janayugom Online

വോട്ടര്‍പട്ടിക പരിഷ്കരണം; കാണാതായവര്‍ 20 ലക്ഷം കടന്നു

സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണ നടപടികളുടെ ഭാഗമായി കണ്ടെത്താന്‍ കഴിയാത്തവരുടെ എണ്ണം 20 ലക്ഷത്തിലധികമായി. 20,29,703 അണ്‍കളക്ടഡ് ഫോമുകളാണ് ഇന്നലെ വൈകിട്ട് വരെ രേഖപ്പെടുത്തിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. 2,66,44,300 ഫോമുകള്‍ ഡിജിറ്റൈസ് ചെയ്തു. ഇതോടെ വിതരണം ചെയ്ത ഫോമുകളുടെ 95.67% ഫോമുകളും ഡിജിറ്റൈസിങ് പൂര്‍ത്തിയാക്കി.

Exit mobile version