Site iconSite icon Janayugom Online

വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം 18 ലക്ഷം കടന്നു

2025ല്‍ വിദേശത്ത് പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 1.8 ദശലക്ഷം കടന്നു. കാനഡിലും യുകെയിലുമാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൂടുതലുള്ളതെന്നും വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നു. 2023‑ല്‍ 13 ലക്ഷമായിരുന്നതാണ് 2025 ആയപ്പോഴേക്കും 18 ലക്ഷത്തിലെത്തിയത്. വിദേശ വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ക്കു പിന്നാലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കുതിച്ചുചാട്ടമാണ് ഈ ഗണ്യമായ വർധനവ് കാണിക്കുന്നത്. 2024‑ല്‍ കാനഡയില്‍ 137,608 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും യുകെയില്‍ 98,890 വിദ്യാര്‍ത്ഥികളുമാണുള്ളത്. യുഎസിലെക്കെത്തുന്ന വിദ്യാര്‍ത്ഥികളുടെ കണക്കുകളിലും വളര്‍ച്ചയുണ്ട്.

കഴിഞ്ഞ വര്‍ഷം യുഎസില്‍ 331,602 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് പഠനത്തിനെത്തിയത്, 2023 നെ അപേക്ഷിച്ച് 23 ശതമാനം വര്‍ധനവാണിത്. ഈ കാലയളവില്‍ യുഎസിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടക്കുകയും ചെയ്തു. 2023–2024 ശൈത്യകാല സെമസ്റ്ററില്‍ ജര്‍മ്മനിയിലും അയര്‍ലന്‍ഡിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. ഏകദേശം 49,483 പേര്‍ ജര്‍മ്മനിയിലും 7,000‑ത്തിലധികം പേര്‍ ഓസ്ട്രേലിയയിലും പഠിക്കുന്നു.

Exit mobile version