Site icon Janayugom Online

പാക് പഞ്ചാബ് പൊലീസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു

വ്യാഴാഴ്ച ലാഹോറില്‍ വച്ച് നടന്ന സ്‌ഫോടനത്തിന് പിന്നാലെ പാക് പഞ്ചാബ് പൊലീസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു.പഞ്ചാബ് പോലീസ് വക്താവ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച ട്വിറ്റർ അക്കൗണ്ട് ഇതോടെ പാക്കിസ്ഥാനിൽ വൻസുരക്ഷാവീഴ്ചയുണ്ടായി. വ്യാഴാഴ്ച ലാഹോറിൽ ഉഗ്രശേഷിയുള്ള സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്യതതിനു ശേഷമാണ് ഇത്തരത്തിലുളള സുരക്ഷവീഴ്ചയുണ്ടാകുന്നത്.

പാക്കിസ്ഥാനിലെ ജനങ്ങൾക്ക് സുരക്ഷയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾ നൽകുന്നതിന് ഉപയോഗിച്ചിരുന്ന അക്കൗണ്ട് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. യഥാർത്ഥ അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതുവരെ, അപ്‌ഡേറ്റുകൾക്കായി പോലീസ് താൽക്കാലിക അക്കൗണ്ട് ഉപയോഗിക്കുമെന്ന് വക്താവ് പറഞ്ഞു.

കഴിഞ്ഞ മാസം സമാനമായ സംഭവത്തിൽ സെർബിയയിലെ പാകിസ്ഥാൻ എംബസിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും മൂന്ന് മാസമായി ശമ്പളം നൽകുന്നില്ലെന്നും ആരോപിച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ലക്ഷ്യമിട്ട് ഹാക്കർമാർ അക്കൗണ്ട് ഉപയോഗിച്ചിരുന്നു.

ENGLISH SUMMARY:The offi­cial Twit­ter account of the Pak­istan Pun­jab Police has been hacked
You may also like this video

Exit mobile version