Site iconSite icon Janayugom Online

ഒരേവ ഗ്രൂപ്പ് അധികൃതര്‍ ഒളിവില്‍

morbimorbi

ഗുജറാത്തില്‍ അപകടത്തില്‍പ്പെട്ട പാലം നവീകരിച്ച ഒരേവ ഗ്രൂപ്പ് അധികൃതര്‍ ഒളിവില്‍. സ്വകാര്യ കമ്പനിയുടെ ഉടമകളെയും പ്രധാനപ്പെട്ട ഉദ്യോഗസ്ഥരെയും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കമ്പനിയുടെ വിശാലമായ ഫാംഹൗസ് ഒരു സെക്യൂരിറ്റി ഗാർഡ് പോലുമില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
നവീകരിച്ച പാലത്തിന് ഇനി എട്ട് വര്‍ഷം വരെ ആയുസുണ്ടെന്നാണ് ഒരേവയുടെ മാനേജിങ് ഡയറക്ടര്‍ ജയ്സുഖ്ഭായ് പട്ടേല്‍ പരസ്യമായി അവകാശപ്പെട്ടിരുന്നത്. എന്നാല്‍ പാലം തുറന്ന് നാല് ദിവസത്തിനകം ഇത് പൊളിഞ്ഞുവീഴുകയും വന്‍ ദുരന്തത്തിന് കാരണമാകുകയുമായിരുന്നു. മോര്‍ബി മുന്‍സിപ്പല്‍ കോര്‍പറേഷനും അജന്ത മാനുഫാക്ടറിങ് ലിമിറ്റഡുമായുള്ള കരാര്‍ ഒപ്പിട്ടത് പട്ടേലാണ്. ഒരേവയുടെ മാതൃകമ്പനിയായ അജന്ത ക്ലോക്ക് നിര്‍മ്മാണ രംഗത്തെ പ്രമുഖരാണ്.
പാലം അപകടവുമായി ബന്ധപ്പെട്ട് ടിക്കറ്റ് വില്പനക്കാര്‍, സുരക്ഷാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിച്ച് താഴെത്തട്ടിലുള്ള ആളുകളെ ബലിയാടാക്കാനാണ് ഗുജറാത്ത് സർക്കാർ ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷ പാർട്ടികളും നാട്ടുകാരും ആരോപിക്കുന്നത്. 

Eng­lish Sum­ma­ry: The offi­cials of the Ore­va group are absconding

You may like this video also

Exit mobile version