നാലാം അങ്കത്തിനായി ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇന്ന് ഏറ്റുമുട്ടും. രാജ്കോട്ടിലെ ഖാന്തേരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. പരമ്പരയില്‍ 2–1ന് ദക്ഷിണാഫ്രിക്ക മുന്നിലാണ്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്നത്തെ മത്സരത്തില്‍ തോറ്റാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാകും. ആദ്യ രണ്ട് മത്സരത്തിലെ തോല്‍വിക്ക് ശേഷം കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. 48 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പരമ്പരയില്‍ ഇതുവരെ കളിച്ച മൂന്നു മത്സരങ്ങളിലും ഒരേ ടീമിനെ തന്നെയാണ് ഇന്ത്യ ഇറക്കിയത്.
മൂന്നാം ടി20യില്‍ പ്ലെയിങ് ഇലവനില്‍ ചില മാറ്റങ്ങള്‍ ഇന്ത്യ വരുത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ആദ്യ രണ്ടു കളിയിലും ഫ്‌ളോപ്പായ ബൗളിങ് ലൈനപ്പില്‍ ചില മാറ്റങ്ങളുണ്ടാവുമെന്നായിരുന്നു സൂചനകള്‍. പക്ഷെ അതേ ടീമില്‍ തന്നെ വിശ്വാസമര്‍പ്പിക്കാന്‍ കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ റിഷഭ് പന്തും തീരുമാനിക്കുകയായിരുന്നു. ഇതിനു ഫലം കാണുകയും ചെയ്തു. എന്നാല്‍ ഇന്ത്യയുടെ പ്രധാന പ്രശ്നം ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ ഫോമാണ്. റണ്‍സെടുക്കാന്‍ താരത്തിന് സാധിക്കുന്നില്ല. മാത്രമല്ല, ശ്രേയസ് അയ്യരും സാഹചര്യത്തിനൊത്ത് ഉയരുന്നില്ല.പേസര്‍മാരെ നേരിടുന്നതില്‍ അദ്ദേഹത്തിന് പ്രശ്നമുണ്ട്.
ഇഷാന്‍ കിഷന്‍, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് വിശ്വസിക്കാവുന്ന താരങ്ങള്‍. ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദ് അവസാന മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. നാലാം ടി20യുടെ വേദിയായ രാജ്‌കോട്ടില്‍ ഇന്ത്യയുടെ റെക്കോഡ് മികച്ചതാണ്. ഇവിടെ മൂന്നു മത്സരങ്ങളിലാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണത്തില്‍ ജയിച്ചപ്പോള്‍ ഒന്നില്‍ തോല്‍ക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ക്വിന്റണ്‍ ഡി കോക്ക് തിരിച്ചെത്തിയേക്കും. കഴിഞ്ഞ മത്സരത്തില്‍ ഡി കോക്കിന് പകരം റീസ ഹെന്‍ഡ്രിക്സാണ് ഓപ്പണറായിയിറങ്ങിയത്.
English summary; The ordeal for India
You may also like this video;