Site iconSite icon Janayugom Online

കോൺക്രീറ്റ് കട്ടിങ് മേഖലയിൽ സംഘടന രൂപംകൊള്ളുന്നു

concrete cuttingconcrete cutting

സംസ്ഥാനത്ത് കോൺക്രീറ്റ് കട്ടിങ് മേഖലയിൽ പ്രവർത്തിക്കുന്നവർ ഒത്തുചേരുന്നു. മാർച്ച് 12ന് രാവിലെ 10 മുതൽ വൈകീട്ട് നാലു വരെ നെടുമ്പാശേരി ഡയാന ഹയ്റ്റ്സ് ഹോട്ടലിലാണ് പരിപാടി.

തൊഴിൽ സംബന്ധിച്ച വിഷയങ്ങളിൽ ഈ രംഗത്തെ വിദഗ്ധരും സുരക്ഷാവിഷയത്തിൽ കേരള ഫയർഫോഴ്സിലെ ഉദ്യോഗസ്ഥരും ക്ലാസുകൾ നയിക്കും. ആധുനിക മെഷിനറികൾ, ഇൻഷുറൻസ് എന്നിവയിലും അവതരണങ്ങളുണ്ടാകും.

അഞ്ഞൂറോളം കരാറുകാരും പതിനായിലത്തിലേറെ തൊഴിൽ വിദഗ്ധരുമാണ് അപകടം നിറഞ്ഞതും കഠിനാധ്വാനമേറിയതുമായ ഈ മേഖലയിലുള്ളത്. തൊഴിൽ സുരക്ഷയ്ക്കായി സ്വയം കരുതലല്ലാതെ സർക്കാർ സംവിധാനങ്ങളുടേതായ ആനുകൂല്യങ്ങളൊന്നും ഇവർക്കില്ല. കെട്ടിട നിർമ്മാണ ചട്ടങ്ങൾ കൂടുതൽ കർക്കശമാക്കിയതോടെയാണ്, ഭാഗികമായോ ചില പ്രത്യേക ഭാഗങ്ങളിലോ കെട്ടിടങ്ങൾക്ക് കേടുപാടുണ്ടാക്കാതെ അടർത്തിമാറ്റുന്ന ഈ ശ്രമകരമായ ഈ ജോലിയിലേക്ക് കൂടുതൽ പേർ കടന്നുവന്നത്. തൊഴില്‍ അവകാശങ്ങളും സുരക്ഷയുമായും ബന്ധപ്പെട്ട വിഷയങ്ങളും ഭാവി പരിപാടികളും ഇൾപ്പെടെ നാളെ നടക്കുന്ന കോൺഫറൻസ് ചർച്ച ചെയ്യും. സംസ്ഥാന തലത്തിൽ സംഘടനാരൂപീകരണവും ഭാരവാഹി തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുമെന്ന് സംഘാകര്‍ അറിയിച്ചു.

Eng­lish Sum­ma­ry: The orga­ni­za­tion is formed in the field of con­crete cutting

You may like this video also

Exit mobile version