Site iconSite icon Janayugom Online

തെരഞ്ഞെടുപ്പില്‍ സമദൂര നിലപാടെന്ന് ഓര്‍ത്തഡോക്സ് സഭ

വരുന്ന തെരഞ്ഞെടുപ്പില്‍ സമദൂര നിലപാടായിരിക്കും സഭ സ്വീകരിക്കുകയെന്ന് ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് സമാഗതമാകുമ്പോൾ സമ്മർദ തന്ത്രം പ്രയോഗിക്കുന്നതിനോട് ഓർത്തഡോക്സ് സുറിയാനി സഭ യോജിക്കുന്നില്ലെന്നും, ഇത് ജനാധിപത്യത്തിനു ഭൂഷണമല്ലന്നും അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ പ്രസ്താവിച്ചു.

ജനാധിപത്യം പുലരണമെന്ന് ആഗ്രഹിക്കുന്ന സഭയാണ് മലങ്കര ഓർത്തഡോക്സ് സഭ. എല്ലാ രാഷ്ട്രീയ പാർട്ടികളിലും പ്രവർത്തിക്കുന്നവർ മലങ്കര സഭയിലുണ്ട്. അവരുടെ രാഷ്ട്രീയ നിലപാടുകളിൽ കൈകടത്താൻ സഭ ഒരിക്കലും ആഗ്രഹിക്കുന്നില്ല. അർഹരായവർ എത് രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നവരാണെങ്കിലും വിജയിച്ചു വരണം. അതാണ് ജനാധിപത്യത്തിന്റെ ശക്തി. മലങ്കര ഓർത്തഡോക്സ് സഭയ്ക്കെതിരേ ആര് നിലപാട് സ്വീകരിച്ചാലും അത് മനസിലാക്കാനുള്ള വിവേചനവും വിവേകവും സഭാ വിശ്വാസികൾക്കും നേതൃത്വത്തിനുമുണ്ട്. 

അത്തരം സന്ദർഭങ്ങളിൽ അതാത് വേദികളിൽ മറുപടി പറയുന്നതാണ് സഭയുടെ പാരമ്പര്യം. അതല്ലാതെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അഭിപ്രായം പറയുന്ന കീഴ്‌വഴക്കം മലങ്കര ഓർത്തഡോക്സ് സഭയ്ക്കില്ല. സഭയ്ക്കുണ്ടായ മുൻകാല അനുഭവങ്ങളും, സഭയുടെ സുസ്ഥിര ഭാവിയും വിശ്വാസികളുടെ പരിഗണനയ്ക്ക് വിഷയമാകാം.

Eng­lish Summary:The Ortho­dox Church says it has an even-hand­ed stance on the elections
You may also like this video

Exit mobile version