തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം കാർ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി. സംഭവത്തില്‍ അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ രണ്ട് ഓട്ടോ ഡ്രൈവർമാരും രണ്ട് വഴിയാത്രക്കാരും ഉൾപ്പെടുന്നു. വട്ടിയൂർക്കാവ് സ്വദേശി കാർ ഓടിക്കാൻ പഠിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. നടപ്പാതയിലേക്ക് ഇടിച്ചുകയറിയ കാർ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും ഇടിച്ചു. കാർ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വാഹനത്തിന് യാതൊരു സാങ്കേതിക തകരാറുമില്ലെന്ന് ആർ ടി ഒ സ്ഥിരീകരിച്ചു.
ഡ്രൈവിംങ് പരിശീലനത്തിനിടെ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറി; അഞ്ച് പേർക്ക് പരിക്ക്

