Site iconSite icon Janayugom Online

പത്മ പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്തു തുടങ്ങും

പത്മ പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്തു തുടങ്ങും. ഈ വര്‍ഷം പത്മ പുരസ്‌കാരങ്ങള്‍ രണ്ട് ഘട്ടങ്ങളിലായി ആണ് വിതരണം ചെയ്യുക എന്ന് രാഷ്ട്രപതിഭവന്‍ അറിയിച്ചു. 128 പേരെയാണ് ഈ വര്‍ഷം രാജ്യം പത്മ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്നത്. കേരളത്തില്‍ നിന്ന് ഈ വര്‍ഷം നാല് പേരാണ് പത്മപുരസ്‌കാരങ്ങള്‍ സ്വീകരിക്കുക. മലയാളികളായ കെ പി റാബിയ, ശോശാമ്മ ഐപ്പ്, ശങ്കരനാരായണ മേനോന്‍, പി നാരായണക്കുറുപ്പ് എന്നിവര്‍ പത്മശ്രീ പുരസ്‌കാരം സ്വീകരിക്കും. വീരമൃത്യു വരിച്ച സംയുക്തസേനാ മേധാവി ബിപിന്‍ റാവത്തിന് രാജ്യം നല്‍കുന്ന പത്മവിഭൂഷന്‍ കുടുംബം ഇന്ന് ഏറ്റുവാങ്ങും . ഈ മാസം 28നാണ് അടുത്തഘട്ടത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുക.

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദിനും മുതിര്‍ന്ന സിപിഐഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യയും അടക്കം 17 പേര്‍ക്ക് പത്മഭൂഷണ്‍ പുരസ്‌കാരങ്ങളുണ്ട്. പത്മശ്രീ ലഭിച്ചവരുടേതടക്കം 128 പുരസ്‌കാര ജേതാക്കളുടെ പേരുകളാണ് കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. നജ്മ അക്തര്‍, സോനു നിഗം എന്നിവര്‍ക്കും പത്മശ്രീ ലഭിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; The Pad­ma Awards will begin today

Exit mobile version