Site icon Janayugom Online

വിരുന്നുകാരനായി എത്തി വീട്ടുകാരനായി മാറിയ തത്ത കൗതുക കാഴ്ചയാകുന്നു

കോവിഡ് കാലത്ത് വിരുന്നുകാരാനായി എത്തി വീട്ടുകാരനായി മാറിയ തത്ത കൗതുക കാഴ്ചയാകുന്നു. കറ്റാനം ഇലിപ്പക്കുളം കുറുപ്പിന്റയ്യത്ത് ബാസിം മഹാളിലാണ് പതിവായി തത്തകൾ എത്തുന്നത്.

ഒന്നര വർഷം മുമ്പാണ് അപ്രതീക്ഷിത അതിഥിയായി എത്തിയ തത്ത വീട്ടിനുള്ളിൽ സ്ഥാനം പിടിക്കുന്നത്. പുറത്തേക്ക് വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങൾ കൊത്തിയെടുത്തായിരുന്നു തുടക്കം. പിന്നെ സമീപത്തെ മരച്ചില്ലയിലെ സ്ഥിരം സാന്നിധ്യമായി. വീട്ടിലെ കുരുന്നുകളായ ബാസിം മുഹമ്മദുമായും (11), ആസിയയുമായി (ഏഴ്) കമ്പനിയാകാൻ അധിക സമയം വേണ്ടിവന്നില്ല. ബാസിമുമായാണ് കൂടുതൽ കൂട്ട്. ഭക്ഷണവുമായി എത്തുന്ന ബാസിെന്റെ കൈകളിലേക്ക് പറന്നിറങ്ങുന്ന തരത്തിലേക്ക് സൗഹൃദം വളർന്നു. രണ്ട് മാസം മുമ്പ് മുതൽ ഇണക്കിളിയേയും കൂട്ടിയാണ് വരവ്. ഇയാൾ ഭക്ഷണം കൊത്തിയെടുത്ത് സമീപത്തെ മരച്ചില്ലയിലേക്ക് മാറിയിരിക്കാറാണ് പതിവ്. ആരുമായും അത്ര സൗഹാർദ്ദത്തിന് ഇതുവരെ തയ്യാറായിട്ടില്ല.

രാവിലെയും ഉച്ചക്കും വൈകിട്ടും കൃത്യസമയം പാലിച്ചാണ് വരവ്. മഴയുള്ളപ്പോൾ അധികസമയവും ഇവിടെ തന്നെ കാണും. ശബ്ദപ്രകടനത്തിലൂടെ സാന്നിധ്യം അറിയിക്കുേമ്പാഴേക്കും അകത്ത് നിന്നും വിഭവങ്ങൾ എത്തിയിരിക്കും. സ്ഥിരം പരിചയക്കാരൻ അധികാരഭാവത്തോടെ തന്നെയാണ് സിറ്റൗട്ടിലടക്കം സ്ഥാനം ഉറപ്പിക്കുന്നത്. ബാസിമില്ലാത്ത സമയങ്ങളിൽ ഉമ്മുമ്മ ഫാത്തിമാബീവിയുമായിട്ടാണ് സൗഹൃദം.

Exit mobile version