വിമാനം ലാന്റ് ചെയ്തതിന് പിന്നാലെ എമർജൻസി എക്സിറ്റ് വഴി പുറത്തുകടന്ന് യാത്രികൻ. പുറത്തുകടന്ന ശേഷം ഇയാള്‍ വിമാനത്തിന്റെ ചിറകിലൂടെ നടക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ ഇയാളെ പിടികൂടി അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച പുലർച്ചെ 4.30 ന് സാൻ ഡിയാഗോയിൽ നിന്നുള്ള 2478 — ബോയിംഗ് 737–900 — ചിക്കാഗോയിലെ ഒ’ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സംഭവം.
വിമാനം ഗേറ്റിനടുത്തെത്തിയപ്പോൾ, ഒരാൾ എമർജൻസി ഗേറ്റ് തുറന്ന് വിമാനത്തിൽ നിന്ന് ചിറകിലേക്ക് കയറി, തുടർന്ന് താഴേക്ക് ചാടി. 57 കാരനായ റാണ്ടി ഫ്രാങ്ക് ഡാവില എന്നയാളാണ് ഈ സാഹസം ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്ത് ക്രിമിനൽ കേസെടുത്തുവെന്നാണ് റിപ്പോർട്ട്.
English summary;The passenger jumped out of the plane throw emergency exit
You may also like this video;