Site iconSite icon Janayugom Online

യാത്രക്കാരനെ ബസിൽ മരിച്ച നിലയിൽ കണ്ടെത്തി

യാത്രക്കാരനെ ബസിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പോയ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ്സിലാണ് മധ്യവയസ്നെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്ത് നിന്ന് ബത്തേരിയിലേക്ക് കയറിയ യാത്രക്കാരനാണ് മരിച്ചത്.
സുൽത്താൻ ബത്തേരി ഡിപ്പോയിലെത്തി ബസ് നിർത്തിയപ്പോൾ ഇറങ്ങാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം ഹൃദയാഘാതം ആണെന്നാണ് നിഗമനം. സുൽത്താൻ ബത്തേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹം സുൽത്താൻബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Exit mobile version