കോട്ടയം പാലയില്‍ നിയന്ത്രണം വിട്ട ഓട്ടോ പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പാലാ പൈകയില്‍ തിങ്കളാഴ്ച രാത്രി 10.30 ഓടെയായിരുന്നു അപകടം. ഭരണങ്ങാനം സ്വദേശി ലാലിച്ചനാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ രമേശന് പരിക്കേറ്റു. പൈക പള്ളിയ്ക്കു മുന്നിൽ എതിർ ദിശയിൽ നിന്നും എത്തിയ ഓട്ടോറിക്ഷ ഇവിടെ സ്ഥാപിച്ചിരുന്ന വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയിൽ എത്തിച്ചത്. പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലാലിച്ചന്‍ മരിച്ചു.
English Summary: The passenger was ki-lled when he lost control of his car
You may like this video also