Site iconSite icon Janayugom Online

പാസിംഗ് ഔട്ട് പരേഡ് നടത്തി

സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളുടെ രണ്ടു വർഷത്തെ നീണ്ട പരിശീലനത്തിന് ശേഷം നടന്ന നൂറിലേറെ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് എച്ച് സലാം എം എൽ എ ഉദ്ഘാടനം ചെയ്തു. പറവൂർ ഗവണ്‍മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ 45 ഉം അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ 69 ഉം ഉൾപ്പെടെ 114 കേഡറ്റുകളാണ് പരിശീലനം പൂർത്തിയാക്കിയത്. കോവിഡായതിനാൽ ഓൺെലൈനിലൂടെയായിരുന്നു പരിശീലനം. ചിട്ടയായ പരിശീലനത്തിലൂടെ കേഡറ്റുകൾ മികച്ച രീതിയിൽ പരിശീലനം പൂർത്തിയാക്കി. വാടക്കൽ അംബേദ്കർ ഗവണ്‍മെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂൾ മൈതാനിയിൽ നടന്ന ചടങ്ങിൽ തുറന്ന ജീപ്പിൽ കേഡറ്റുകളിൽ നിന്ന് എംഎല്‍എ സല്യൂട്ട് സ്വീകരിച്ചു.

പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിതാ സതീശൻ, ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, അമ്പലപ്പുഴ ഡി വൈ എസ് പി, ടി എസ് സുരേഷ് കുമാർ, എസ് പി സി പ്രോജക്ട് ഡി എൻ ഒ യും ഡിസി ആർ ബി ഡി വൈ എസ് പിയുമായ കെ എൻ സജിമോൻ, പുന്നപ്ര സി ഐ ലൈസാദ് മുഹമ്മദ്, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർ വി ആർ ഷൈല, ജില്ലാ വിദ്യാഭ്യാസ ഓഫീസർ റാണി തോമസ്, മോഡൽ റസിഡൻഷ്യൽ സ്കുൾ പ്രിൻസിപ്പാൾ ബിന്ദു നടേശ്, അധ്യാപികമാരായ ഡോ: ജയാവിജയൻ, സജി ഫിലിപ് എന്നിവരെ അനുമോദിച്ചു.

Exit mobile version