കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് ശ്രീലങ്കൻ ജനത. ക്ഷാമവും വിലക്കയറ്റവും മൂലം ജനത പട്ടിണിയുടെ വക്കിലാണ്. ഏഴ് പതിറ്റാണ്ടിനിടെ ശ്രീലങ്ക കണ്ട ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്.
വൈദ്യുതി പാചകവാതകം തുടങ്ങിയവയ്ക്കെല്ലാം രാജ്യത്ത് കടുത്ത ക്ഷാമമാണ് നേരിടുന്നത്. ഇന്ധനത്തിനായി പെട്രോൾ പമ്പുകൾക്ക് മുന്നിൽ നീണ്ട ക്യൂവാണ് ദൃശ്യമാകുന്നത്. തിരക്ക് നിയന്ത്രിക്കാൻ പെട്രോൾ പമ്പുകളിൽ സൈനികരെ വിന്യസിച്ചിരിക്കുകയാണ്.
ഭക്ഷ്യക്ഷാമവും പട്ടിണിയും രാജ്യത്തെ കൂടുതൽ തകർത്തേക്കുമെന്ന ഭീതിയിൽ ശ്രീലങ്കൻ ജനത ഇന്ത്യയിലേക്ക് പലായനം ചെയ്യാനൊരുങ്ങുകയാണ്. തമിഴ്‌നാട്ടിലെ രാമേശ്വരത്തേക്ക് 16 അഭയാർത്ഥികൾ എത്തിയതായാണ് റിപ്പോർട്ട്.
2000 പേരോളം ഇന്ത്യയിലേക്ക് പലായനത്തിനൊരുങ്ങുകയാണ്. സാമ്പത്തിക പ്രതിസന്ധി ദിനംപ്രതി കടുക്കുന്ന പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലേക്ക് വലിയ അഭയാർത്ഥി പ്രവാഹമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
ക്ഷാമം രൂക്ഷമായതോടെ ഭരണകൂടത്തിനെതിരെ ജനരോക്ഷം ശക്തമായിരിക്കുകയാണ്. ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്സെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആയിരങ്ങളാണ് തെരുവിലില്‍ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.
english summary;The people of Sri Lanka are preparing to flee due to the economic crisis
you may also like this video;