മോശം റോഡിനെക്കുറിച്ച് പരാതി നല്‍കിയ ആള്‍ അതേ റോഡിലുണ്ടായ അപകടത്തില്‍വച്ചു മരിച്ചു. ബംഗളൂരുവിലാണ് സംഭവം. റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് പരാതി നല്‍കിയ 66 കാരനാണ് റോഡപകടത്തില്‍ മരിച്ചത്. കെ എല്‍ വിനയ് (66) ആണ് റോഡിലെ കുഴികള്‍ അടയ്ക്കണമെന്നാവശ്യപ്പെട്ട് കമ്മിഷണര്‍ തുഷാര്‍ ഗിരി നാഥിന് ഒക്ടോബര്‍ ആറിന് പരാതി നല്‍കിയത്. ബിഇഎല്‍ സര്‍ക്കിള്‍ മുതല്‍ പനീയ മെട്രോ സ്റ്റേഷന്‍ വരെയുള്ള റോഡിന്റെ അവസ്ഥ അതി ദയനീയമാണെന്നും ഈ വഴിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാണെന്നും വിനയ് നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം റോഡിന്റെ അവസ്ഥ ദയനീയമാണെന്ന് അധികൃതരും സമ്മതിക്കുന്നു. അപടത്തില്‍ പരിക്കേറ്റിരുന്നുവെങ്കിലും വിനയ് സംഭവത്തില്‍ ആര്‍ക്കെതിരെയും പരാതി നല്‍കിയിരുന്നില്ല. അധികൃതര്‍ അപകത്തെക്കുറിച്ച് അന്വേഷിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
English Summary: The person who complained about the bad road fell into a pothole on the same road and died
You may like this video also