Site iconSite icon Janayugom Online

വളർത്തുനായയെ വെട്ടിപ്പരിക്കേൽപ്പിച്ച് റോഡിലുപേക്ഷിച്ച് ഉടമ

വിളിച്ചിട്ട് വന്നില്ല എന്ന കാരണത്താൽ വളർത്തുനായയെ വെട്ടിപ്പരിക്കേൽപ്പിച്ച് റോഡിലുപേക്ഷിച്ച് ഉടമ. ഇടുക്കി തൊടുപുഴയിലാണ് സംഭവം. സംഭവത്തിൽ ഉടമ ഷൈജു തോമസിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു. നായയെ വെട്ടിപ്പരിക്കേൽപ്പിച്ച ഇയാൾ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. വഴിയാത്രക്കാർ വിവരം റെസക്യൂ സംഘത്തെ വിവരമറിയിക്കുകയുമായിരുന്നു. ഷൈജു തോമസ് മദ്യലഹരിയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് നായയെ ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നൽകിയ ശേഷം അഭയ കേന്ദ്രത്തിലേക്ക് മാറ്റി.

Exit mobile version