കയർ ബോർഡിന്റെ റീമോട്ട് ലോൺ എടുത്തിട്ടുള്ള കയർ തൊഴിലാളികൾ നേരിടുന്ന ജപ്തി ഭീഷണിയും കോടതി നടപടികളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കയർ ബോർഡ് റീമോട്ട് സ്കിം കൺസ്യുമേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മന്ത്രി പി പ്രസാദിന് നിവേദനം നൽകി.
അസോസിയേഷൻ പ്രസിഡന്റ് ടി പി ബൈജു, സെക്രട്ടറി സി സിന്ധു മോൻ, വി പി ചിദംബരൻ, ദീപ്തി അജയകുമാർ, ബാലകൃഷ്ണൻ പട്ടണക്കാട്, ടി എൻ സുരേഷ്, വയലാർ വിജയൻ എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.