സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ പിജി ഡോക്ടർമാർ 16 ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ഇന്നലെ നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. ഇന്ന് രാവിലെ മുതൽ എല്ലാവരും ജോലിയിൽ പ്രവേശിക്കുമെന്ന് കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷൻ (കെഎംപിജിഎ) ഭാരവാഹികൾ അറിയിച്ചു.
നിലവിൽ നിയമിച്ച ജൂനിയർ റസിഡന്റുമാർക്ക് പുറമെ ഈ വർഷം കോഴ്സ് പൂർത്തിയാക്കുന്നവരെ അടുത്ത ബാച്ച് എത്തുന്നതുവരെ തുടരാൻ നിർദേശം നൽകും. ഒന്നാംവർഷ ബാച്ച് പ്രവേശനത്തിനായി കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തും. സ്റ്റൈപ്പെന്റ് വർധനയിലും ഉടൻ അനുകൂല നടപടി ഉണ്ടാകും തുടങ്ങിയ ഉറപ്പുലഭിച്ചതായി ഭാരവാഹികൾ പറഞ്ഞു.
തുടർന്നാണ് സമരം പൂർണമായി അവസാനിപ്പിക്കാൻ അസോസിയേഷൻ തീരുമാനിച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജ്ജുമായി ബുധനാഴ്ച രാത്രി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ സമരം ഭാഗികമായി പിൻവലിച്ചിരുന്നു.
english summary; The PG doctors’ strike is over
you may also like this video;