മല്ലപ്പളളി താലൂക്കിന്റെ കിഴക്കൻപ്രദേശങ്ങളിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാകുന്നു. ഓണ വിപണി ലക്ഷ്യമിട്ട കാർഷികവിളകൾ വ്യാപകമായി നശിപ്പിക്കപ്പെടുകയാണ്. എഴുമറ്റൂർ, കൊറ്റനാട്, കോട്ടാങ്ങൽ പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ ആക്രമണം സ്ഥിരമാകുന്നു. കഴിഞ്ഞ ദിവസം ചുങ്കപ്പാറ ഊന്നുകല്ലിൽഓ. എൻ. സോമശേഖരപ്പണിക്കരുടെ കൃഷിയുടെ വിളവെടുപ്പിന് പാകമായ ചേന, ചേമ്പ്, കപ്പ, വാഴ എന്നിവയെല്ലാം കാട്ടുപന്നികൾ നശിപ്പിച്ചു.
കഴിഞ്ഞ ദിവസം എഴുമറ്റൂർ , കൊറ്റനാട്, കോട്ടാങ്ങൽ പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായി ഏക്കറുകണക്കിന് സ്ഥലത്തെ കൃഷിയാണ് കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ നശിപ്പിത്. കൂട്ടമായെത്തുന്ന കാട്ടുപന്നികൾ കർഷകന്റെ അധ്വാന ഫലത്തെ കവർന്നെടുക്കുന്നതോടെ ഗത്യന്തരമില്ലാതെ നട്ടംതിരിയുകയാണ് ഓരോ കർഷക കുടുംബങ്ങളും . കാട്ടുമൃഗങ്ങളുടെ ആക്രമണം നിത്യസംഭമായതോടെ ബാങ്ക് വായ്പകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കടമെടുത്ത് പാട്ട കൃഷി ചെയ്യുന്ന കർഷകരെല്ലാം കൃഷി നാശം മൂലം കടക്കെണിയിൽ നട്ടം തിരിയുകയാണ്.