വിമാനങ്ങളില്‍ അടിയന്തരഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കാനുള്ള എമര്‍ജൻസി മെെക്കില്‍ക്കൂടി പൈലറ്റുമാര്‍ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതായി പരാതി. സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഏഴ് പെെലറ്റുമാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ഏപ്രില്‍ ഒമ്പതിനാണ് സംഭവം നടന്നത്. ഇതിനുപിന്നാലെ ഏഴോളം പൈലറ്റുമാരെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കുറഞ്ഞശമ്പളമാണ് നല്‍കുന്നതെന്ന പരാതിയാണ് മോശം ഭാഷ ഉപയോഗിച്ച് ഇവര്‍ മൈക്കിലൂടെ ഉന്നയിച്ചത്. സംഭവത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് കോവിഡ് സമയത്ത് ശമ്പളം വെട്ടിക്കുറച്ചതിനെതിരെ സമരം നടത്താനിരുന്ന പെെലറ്റുമാരെ ഇൻഡിഗോ സസ്പെൻഡ് ചെയ്തിരുന്നു. എയര്‍ലെെൻ പെെലറ്റുമാരുടെ ശമ്പളം 30 ശതമാനത്തോളമാണ് വെട്ടിക്കുറച്ചത്.
ഈ ഫ്രീക്വൻസി മെെക്ക് അപകടത്തിൽപ്പെട്ട വിമാനങ്ങൾക്ക് മാത്രം അടിയന്തര ആശയവിനിമയത്തിന് ഉപയോഗിക്കുന്നതാണ്.
English Summary: The pilots insulted the authorities through the emergency mic
You may like this video also