Site iconSite icon Janayugom Online

കാനഡയില്‍ ലാന്‍ഡിംങിനിടെ വിമാനം തലകീഴായി മറിഞ്ഞു; 18 പേര്‍ക്ക് പരിക്ക്

കാനഡയിലെ ടൊറന്റോ വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ തലകീഴായി മറിഞ്ഞ് 18 പേര്‍ക്ക് പരിക്ക്. ഒരു കുട്ടിയുള്‍പ്പെടെ മുന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ടുപേരെ ഹെലികോപ്റ്റര്‍ ട്രോമ സെന്ററുകളിലേക്ക് മാറ്റി. പരിക്കേറ്റ 12 യാത്രക്കാരെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുമഞ്ഞുവീഴ്ചയെ തുടർന്നുണ്ടായ ശക്തമായ കാറ്റിനെ തുടർന്നാണ് അപകടമെന്നാണ് റിപ്പോർട്ടുകൾ.

ടോറന്റോ പിയേഴ്സൺ ഇൻ്റർ നാഷനൽ എയർപോർട്ട് കടുത്ത മഞ്ഞു മൂടിനിലയിലായിരുന്നു. വിമാനം ലാൻഡ് ചെയ്യുന്നതിനും തൊട്ടുമുമ്പ് കടുത്ത മഞ്ഞു വീഴ്ചയുണ്ടായിരുന്നു.യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) പ്രകാരം, പ്രാദേശിക സമയം ഏകദേശം 2:45 ന് ടൊറന്റോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ ഡെൽറ്റ എയർലൈൻസ് ഫ്ലൈറ്റ് 4819 തലകീഴായി മറിയുകയായിരുന്നു. അമേരിക്കയിലെ മിനസോട്ടയിൽ നിന്നുള്ള ഡെൽറ്റ വിമാനമാണ് അപകടത്തിൽപ്പെട്ടത് എന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. 

Exit mobile version