Site iconSite icon Janayugom Online

അടിയന്തര ലാന്‍ഡിങ്ങിനിടെ വിമാനം രണ്ടായി പിളര്‍ന്നു

കോസ്റ്ററിക്കയിലെ സാൻജോസ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ ചരക്കു വിമാനം രണ്ടായി പിളർന്നു. വിമാനത്തിൽ നിന്ന് പുക ഉയർന്നതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ് നടത്തിയത്. പൈലറ്റും സഹപൈലറ്റും മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. 

കാര്യമായ പരിക്കുകളില്ലെന്നും നിരീക്ഷണത്തിനായി ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു. അപകടത്തെ തുടർന്ന് വിമാനത്താവളം താല്കാലികമായി അടച്ചു. ജർമ്മൻ ലോജിസ്റ്റിക്‌സ് കമ്പനിയായ ഡിഎച്ച്എല്ലിന്റെ ഉടമസ്ഥതയിലുള്ളതാണ് വിമാനം. പ്രാദേശിക സമയം രാവിലെ 10.30 നാണ് സാൻജോസിന് പുറത്തുള്ള ജുവാൻ സാന്താമരിയ വിമാനത്താവളത്തിൽ നിന്ന് വിമാനം പറന്നുയർന്നത്. സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് 25 മിനിറ്റിനകം തിരിച്ചിറക്കുകയായിരുന്നു. 

Eng­lish Summary:The plane split in two dur­ing an emer­gency landing
You may also like this video

Exit mobile version