Site iconSite icon Janayugom Online

നേപ്പാളിൽ നിന്ന് 22 യാത്രക്കാരുമായി പറന്നുയർന്ന വിമാനം കാണാതായി

നേപ്പാളിൽ നിന്ന് 22 യാത്രക്കാരുമായി പറന്നുയർന്ന് വിമാനം കാണാനില്ല. വിമാനത്തിന്റെ വിവരങ്ങൾ ഒരു മണിക്കൂറിലേറെയായി ലഭ്യമല്ലെന്നാണ് റിപ്പോർട്ട്. പൊഖാരയിൽ നിന്ന് ജോംസമിലേക്ക് 22 പേരുമായി പറന്നുയർന്ന വിമാനമാണ് അപ്രത്യക്ഷമായിരിക്കുന്നത്. വിമാനത്തിൽ ഇന്ത്യക്കാരുമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

മണിക്കൂറുകളായി വിവാനത്തിൽനിന്നുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് എയർപോർട്ട് അധികൃതർ പറയുന്നു. താര എയറിന്റെ 9 എൻഎഇടി വിവാമാനമാണ് 9.55 ന് പറന്നുയർന്നത്. ഉടൻ റഡാറിൽ നിന്ന് വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. കാണാതായ വിമാനത്തിൽ നാല് ഇന്ത്യക്കാരും മൂന്ന് ജാപ്പനീസ് പൗരന്മാരും ഉണ്ടെന്നാണ് റിപ്പോർട്ട്. ബാക്കിയുള്ളവർ നേപ്പാൾ സ്വദേശികളാണ്.

കാണാതായ വിമാനത്തിനായുള്ള തിരച്ചിലിനായി മസ്താങ്ങിൽ നിന്നും പൊഖാറയിൽ നിന്നും രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകൾ ആഭ്യന്തര മന്ത്രാലയം വിന്യസിച്ചിട്ടുണ്ട്. തെരച്ചിലിനായി നേപ്പാൾ ആർമി ഹെലികോപ്റ്ററും വിന്യസിക്കാൻ തയ്യാറെടുക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ഫദീന്ദ്ര മനി പറഞ്ഞു.

Eng­lish summary;The plane with 22 pas­sen­gers miss­ing from Nepal

You may also like this video;

Exit mobile version