Site iconSite icon Janayugom Online

പൊലീസ് സ്റ്റേ​ഷ​നി​ല്‍നി​ന്നു പോ​ക്‌​സോ കേ​സ് പ്ര​തി രക്ഷപ്പെട്ടു

തിരുവല്ല പു​ളി​ക്കീ​ഴ് പൊലീസ് സ്റ്റേഷ​നി​ല്‍നി​ന്നുമാണ് പോ​ക്‌​സോ കേ​സ് പ്ര​തിര​ക്ഷ​പ്പെ​ട്ടു.പ​തി​ന​ഞ്ചു​കാ​രി​യെ പ്ര​ണ​യം ന​ടി​ച്ചു ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി പൊ​ടി​യാ​ടി സ്വ​ദേ​ശി സ​ജു കു​ര്യ​നാ​ണ് (20) ഇ​ന്ന​ലെ രാ​ത്രി വി​ല​ങ്ങ​ഴി​ച്ചു​മാ​റ്റി രക്ഷപ്പെട്ടത്.
മൂ​ന്നു ​ദി​വ​സം മു​മ്പാ​ണ് സ​ജു​വി​നെ​തി​രെ​യു​ള്ള പ​രാ​തി പു​ളി​ക്കീ​ഴ് പോ​ലീ​സ് സ്റ്റേഷ​നി​ല്‍ ല​ഭി​ക്കു​ന്ന​ത്. പ​തി​ന​ഞ്ചു​കാ​രി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി പെ​ണ്‍​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളാ​ണ് ന​ല്‍​കി​യ​ത്.​ സ​ജു പെ​ണ്‍​കു​ട്ടി​യു​മാ​യി നാ​ടു​വി​ട്ടു​വെ​ന്നാ​യി​രു​ന്നു പ​രാ​തി. ഇ​ത് അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ ഇ​ന്ന​ലെ രാ​വി​ലെ പെ​ണ്‍​കു​ട്ടി​യു​മാ​യി സ​ജു പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഹാജരായി.
സ​ജു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യെന്നു തെ​ളി​ഞ്ഞ​തിനെത്തുട​ര്‍ന്നു പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​ന്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. പു​ളി​ക്കീ​ഴ് സ്റ്റേ​ഷ​നി​ല്‍ പ്ര​തി​ക​ളെ സൂ​ക്ഷി​ക്കാ​ന്‍ സെ​ല്ലി​ത്തതിനാല്‍ നേ​ര​ത്തെ​യും സ്റ്റേ​ഷ​നി​ല്‍ നി​ന്നു പ്ര​തി​ക​ള്‍ ര​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ സൂ​ക്ഷി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പ് ഡി​വൈ​എ​സ്പി​യി​ല്‍നി​ന്നു വ​യ​ര്‍​ലെ​സ് സെ​റ്റി​ലൂ​ടെ ല​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സ​ജു​വി​ന്‍റെ രക്ഷപ്പെടല്‍.
സ്റ്റേഷനില്‍ സെല്ല് ഇല്ലാത്തതിനാല്‍ പ്രതികളെ  മേശ​യു​ടെ കാ​ലിലാണ് വി​ല​ങ്ങി​ട്ടു ബന്ധിക്കുന്നത്.
സ​ജു​വി​നെ​യും ഇ​ത്ത​ര​ത്തി​ല്‍ ബ​ന്ധി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു. കൈ ​മു​റു​കി വേ​ദ​ന എ​ടു​ക്കു​ന്ന​തി​നാ​ല്‍ അ​ഴി​ച്ചു​ത​രാ​ന്‍​ പോ​ലീ​സു​കാ​ര​നോ​ട് ഇ​യാ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ന്‍ അ​ഴി​ച്ചു കൊടുത്തു.
ഇ​തേ​ത്തു​ട​ര്‍​ന്ന് ഇ​യാ​ള്‍ വി​ല​ങ്ങ് ഊ​രി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. രാ​ത്രി​യി​ല്‍ത്തന്നെ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. മൂ​ന്നാ​ഴ്ച മു​മ്പ് വീ​ടാ​ക്ര​മ​ണ കേ​സി​ല്‍ പി​ടി​യി​ലാ​യ പ്ര​തി സ്റ്റേ​ഷ​നി​ല്‍നി​ന്നു രക്ഷപ്പെട്ടിരുന്നു.
Eng­lish Summary:The POCSO case escaped from the police station

you may also like this video

Exit mobile version