Site iconSite icon Janayugom Online

തമിഴ്‌നാട് സ്വദേശികളെ നെയ്യാറ്റിൻകരയിലേക്ക് തട്ടിക്കൊണ്ടുവന്ന കേസിൽ പ്രതികളെ പിടികൂടി പൊലീസ്

തമിഴ്നാട് സ്വദേശികളെ നെയ്യാറ്റിൻകരയിലേക്ക് തട്ടിക്കൊണ്ടുവന്ന് പണം കവർന്ന കേസിൽ സംഘം അറസ്റ്റിൽ. പൊലീസ് വേഷത്തിലാണ് പ്രതികൾ എത്തിയത്. തമിഴ്നാട് കൃഷ്ണഗിരി സ്വദേശികളായ യൂസഫ് (60) ജഫീർ അഹമ്മദ്(57) എന്നിവരെ കടത്തിക്കൊണ്ടുവന്ന കേസിലാണ് നെയ്യാറ്റിൻകര സ്വദേശികളായ അഭിരാം, വിഷ്ണു കുന്നത്തുകാൽ സ്വദേശി ബിനോയ്, ഉദയംകുളങ്ങര സ്വദേശി സാമുവൽ തോമസ് എന്നിവരെ പിടികൂടിയത്.

ഉദയൻകുളങ്ങരക്ക് സമീപം ഒരു വീട്ടിൽ ഇരുവരെയും എത്തിച്ച ശേഷം കെട്ടിയിട്ട് ഇവരുടെ പക്കൽ നിന്ന് പണവും വാച്ചും കവരുകയായിരുന്നു. ഇരുവരെയും മോചിപ്പിക്കണമെങ്കിൽ 50 ലക്ഷം രൂപ നൽകണമെന്ന് ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടു പ്രതികളെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്‌യുകയായിരുന്നു.

 

 

 

 

Exit mobile version