ചൈനയില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും നിര്‍മ്മിച്ച ആയുധങ്ങള്‍ ഇന്ത്യയിലേക്ക് എത്തിച്ച അന്താരാഷ്ട്ര ആയുധക്കടത്ത് സംഘത്തെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
വിലകൂടിയ 10 വിദേശനിര്‍മിത പിസ്റ്റളുകളും 92 വെടിയുണ്ടകളും ഇവരില്‍നിന്ന് കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലുമുള്ളവര്‍ക്കാണ് ഇവ വിതരണം ചെയ്തിരുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പാകിസ്താന്റെ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സുമായി (ഐഎസ്‌ഐ) ഇവര്‍ക്ക് ബന്ധമുണ്ടെന്നും ചൈനയിലും തുര്‍ക്കിയിലും നിര്‍മ്മിച്ച ആയുധങ്ങള്‍ പാകിസ്ഥാന വഴി സംഘം കടത്തിയെന്നും പൊലീസ് പറഞ്ഞു. ഇന്ത്യയില്‍ ഇവര്‍ വിറ്റ ആയുധങ്ങളും വാങ്ങിയ ആളുകളും സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.

