Site iconSite icon Janayugom Online

റെയ്ഡ് അവസാനപ്പിച്ച് പൊലീസ്; ന്യൂസ് ക്ലിക്ക് എഡിറ്റര്‍ കസ്റ്റഡിയില്‍

ചൈന അനൂകൂല വാര്‍ത്തയ്ക്ക് അമേരിക്കന്‍ കോടീശ്വരനില്‍ നിന്ന് പണം വാങ്ങിയെന്ന കേസില്‍ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുരകയസ്തയെ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ കസ്റ്റഡിയിലെടുത്തു. രാവിലെ ന്യൂസ് ക്ലിക്ക് ഓഫീസില്‍ ആരംഭിച്ച റെയ്ഡ് അവസാനപ്പിച്ച് പൊലീസ് മടങ്ങി.

മാധ്യമപ്രവര്‍ത്തകരായ അഭിസാര്‍ ശര്‍മ, ഭാഷാസിങ്, ഊര്‍മിളേഷ് എന്നിവരുടെ വസതികളിലും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സാമൂഹ്യ പ്രവര്‍ത്തക ടീസ്ത സെതല്‍വാദ്, എഴുത്തുകാരി ഗീത ഹരിഹരന്‍, ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി, ഡല്‍ഹി സയന്‍സ് ഫോറത്തിലെ ഡോക്ടര്‍ രഘുനന്ദന്‍ എന്നിവരുടെ വീടുകളിലുമാണ് റെയ്ഡ് നടന്നത്.

മാധ്യമപ്രവര്‍ത്തകരുടെ ലാപ്പ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. മാധ്യമ സ്ഥാപനത്തിന് എതിരെ യുഎപിഎ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. അതേസമയം പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യത്തിലല്ല, ന്യൂസ് ക്ലിക്കിലെ മാധ്യമപ്രവര്‍ത്തകന്‍ താമസിക്കുന്ന സ്ഥലത്താണ് പൊലീസ് പരിശോധന നടത്തിയതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

Eng­lish Sum­ma­ry: The police end­ed the raid; News Click edi­tor in custody

You may also like this video

Exit mobile version