15കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധുവായ യുവാവിനെ പിടികൂടാൻ കഴിയാതെ പൊലീസ്. ഉത്തർപ്രദേശിലെ ഹർദോയി സ്വദേശിനിയായ പെൺകുട്ടി വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുക്കൾക്കൊപ്പം ദ്വാരകയില്‍ എത്തുകയായിരുന്നു. വിവാഹചടങ്ങിനിടെ മണ്ഡപത്തിലെ ശുചിമുറിയിൽ വച്ച് 25കാരനായ ബന്ധു കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടി സഹായത്തിനായി നിലവിളിച്ചതോടെയാണ് ബന്ധുക്കൾ വിവരം അറിഞ്ഞത്.
പിന്നാലെ സംഭവസ്ഥലത്ത് നിന്നും യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കായിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഉടൻ തന്നെ യുവാവിനെ പിടികൂടുമെന്നും വ്യക്തമാക്കി. പോക്സോ നിയമ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

