തൃശൂരിൽ പൊലീസുകാരനെ സ്റ്റേഷനില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തൃശൂർ ടൗൺ വെസ്റ്റ് സ്റ്റേഷനിലെ പൊലീസുകാരനായ ഗീതു കൃഷ്ണനെയാണ് ആത്മഹത്യ ചെയ്ത നിലയല്‍ കണ്ടെത്തിയത്. കൊല്ലം സ്വദേശിയാണ് ഗീതു കൃഷ്ണൻ. ഞായറാഴ്ച രാവിലെ എഴേകാലോടെയാണ് സംഭവം.
സ്റ്റേഷനിലെ മുകള്‍ നിലയില്‍ തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഏറെ നാളായി വീട്ടിലേക്ക് പോയിരുന്നില്ല. സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായാണ് വിവരം. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
English Summary: The police officer was found hanging in the restroom of the station
You may also like this video