Site iconSite icon Janayugom Online

കാപ്പ കേസ് പ്രതിയെ പിടിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു; സംഭവം ഈരാറ്റുപേട്ടയില്‍

കാപ്പ കേസ് പ്രതിയെ പിടിക്കാന്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. ഈരാറ്റുപേട്ട സ്റ്റേഷനിലെ സി പി ഒ ശ്രീജേഷിനാണ് കുത്തേറ്റത്. ഈരാറ്റുപേട്ട മന്തക്കുന്ന് ഭാഗം പുത്തന്‍പുരയില്‍ അബ്ദുല്‍ ഹക്കിം ആണ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

ഈ മാസമാണ് പ്രതിക്കുനേരെ കാപ്പ ചുമത്തിയത്.ഹക്കിം വീട്ടിലുണ്ടെന്ന് വിവരം ലഭിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ക്കു നേരെ കറിക്കത്തി ഉപയോഗിച്ച് പ്രതി ആക്രമിച്ചത്. കഴുത്തിനു മുറിവേറ്റ സിപിഓ ശ്രീജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പ്രതിയെ അറസ്റ്റ് ചെയ്തു.

Exit mobile version