Site iconSite icon Janayugom Online

യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ നിരീക്ഷണം ശക്തമാക്കി പൊലീസ്

യൂത്ത് ലീഗിന്‍റെ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയതായി അറിയിച്ച് പൊലീസ്.

കാസര്‍ഗോഡ് സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്ന ആരോപണത്തില്‍ ആറ് കേസുകള്‍ സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. ഗ്രൂപ്പുകളില്‍ വിദ്വേഷ മെസേജുകള്‍ പ്രചരിക്കുന്നത് കണ്ടാല്‍ അഡ്മിന്‍മാരെ പ്രതി ചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു.

ഈ സംഭവത്തിന് പിന്നാലെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പോസ്റ്റ് ചെയ്തവര്‍,ഷെയര്‍ ചെയ്തവര്‍, ലൈക്ക് ചെയ്തവര്‍, മോശമായ കമന്റുകള്‍ ഇട്ടവര്‍ എല്ലാം ഇതിലുണ്ട്.

Eng­lish Summary:
The police put sur­veil­lance on the inci­dent of shout­ing hate slo­gans dur­ing the youth league rally

You may also like this video:

Exit mobile version